സമാനതകളില്ലാത്ത മനുഷ്യത്തിര, ഐശ്വര്യ കേരള യാത്രയ്ക്ക് ഉജ്വല പരിസമാപ്തി

By സൂരജ് സുരേന്ദ്രൻ .23 02 2021

imran-azhar

 

 

തിരുവനന്തപുരം: മതേതര ഇന്ത്യയുടെ കാവൽക്കാരൻ രാഹുൽ ഗാന്ധിയെ കാണാനും ശ്രവിക്കാനും അണമുറിയാതെ ജനക്കൂട്ടം തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തി. ഇതോടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര ഉജ്വലമായി പര്യവസാനിച്ചു.

 

ഐശ്വര്യ കേരള യാത്ര സമാപന സമ്മേളനം രാഹുൽ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. യുവജനവഞ്ചന, അഴിമതി, ശബരിമല വിഷയം തുടങ്ങി യുഡിഎഫ് മുന്നോട്ട് വെച്ച വിഷയങ്ങൾ ജനങ്ങൾ ഏറ്റെടുത്തു എന്നതിന് തെളിവാണ് ശംഖുമുഖത്ത് തിങ്ങിനിറഞ്ഞ ജനക്കൂട്ടം.

 

ശംഖുമുഖം കടപ്പുറം നിറഞ്ഞുകവിഞ്ഞ് സമീപത്തെ റോഡുകളിലും തിങ്ങിനിറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും നന്നേ ബുദ്ധിമുട്ടി. രാഹുൽ ഗാന്ധിയുടെയും നേതാക്കളുടെയും പ്രസംഗങ്ങൾ ആവേശത്തോടെയാണ് ജനം സ്വീകരിച്ചത്.

 

പിടിച്ചെടുക്കും കേരളം എന്ന് ബാനർ ഉയർത്തിയാണ് നേതാക്കള്‍ക്ക് ജനക്ഷങ്ങൾ മറുപടി നൽകിയത്. എം.പിമാരായ ശശി തരൂർ, രാജ്മോഹൻ ഉണ്ണിത്താൻ, ഘടകക്ഷി നേതാക്കളായ പി.കെ കുഞ്ഞാലികുട്ടി, പി.ജെ ജോസഫ് എം.എൽ.എ, എൻ.കെ പ്രേമചന്ദ്രൻ എം.പി, എ.എ.അസീസ്, സി.പി ജോൺ, ജോൺ ജോൺ എന്നിവരും സമ്മേളനത്തിൽ സംസാരിച്ചു.

 

OTHER SECTIONS