യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് സമാപിക്കും, രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

By sisira.23 02 2021

imran-azhar


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും. നഗരത്തില്‍ പതിനായിരങ്ങളെ അണിനിരത്തി നടത്തുന്ന റാലിയോടെയാണ് സമാപനം.


രാഹുല്‍ ഗാന്ധി ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വിരുദ്ധ വികാരം മറികടക്കാന്‍ ഐശ്വര്യ കേരളയാത്രയിലൂടെ കഴിഞ്ഞെന്ന വിലയിരുത്തലിലാണ് മുന്നണി നേതൃത്വം.

OTHER SECTIONS