ഡബ്ല്യുസിസിയില്‍ അംഗമാകാത്തത് വ്യക്തിപരം: ഐശ്വര്യലക്ഷ്മി

By Online Desk .19 01 2019

imran-azhar

 

 

തിരുവനന്തപുരം: സിനിമയിലെ വനിതകൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ അംഗമല്ലെന്നും അംഗമാകാത്തത് വ്യക്തിപരമായി താല്‍പര്യമില്ലാത്തതിനാലാണെന്നും നടി ഐശ്വര്യലക്ഷ്മി. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ.

 

വിജയ്‌സൂപ്പറും പൗര്‍ണമിയും' ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ വിജയത്തിലൂടെ സിനിമയില്‍ പരീക്ഷണം നടത്താന്‍ ധൈര്യം ലഭിച്ചു. സംവിധായകരാണ് സിനിമയുടെ വിജയം. ആ സിനിമകളില്‍ ഞാന്‍ പെട്ട്‌പോയെന്നെ ഉള്ളൂ. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഒഴികെ മറ്റ് ചിത്രങ്ങളെല്ലാം കഥ കേട്ട് അഭിനയിക്കാന്‍ തീരുമാനിച്ച ചിത്രങ്ങളാണ്. ഇനി പരീക്ഷണ ചിത്രങ്ങളുടെയും ഭാഗമാകുമെന്ന് ഐശ്വര്യ പറഞ്ഞു.

 

വിജയ്‌സൂപ്പറും പൗര്‍ണമിയും വിജയിച്ചത് ധൈര്യം പകര്‍ന്നെന്ന് ചിത്രത്തിലെ നായകന്‍ ആസിഫലി പറഞ്ഞു. സിനിമകള്‍ ചെയ്യുന്നതില്‍ എടുത്തുചാട്ടമുണ്ടായിരുന്നു. കാറ്റ്, ഇബ്‌ലീസ് പോലുള്ള നല്ല കലാമൂല്യമുള്ള ചിത്രങ്ങള്‍ ചെയ്‌തെങ്കിലും സാമ്പത്തികമായി വിജയം കണ്ടില്ല. നടനെന്ന നിലയില്‍ അത്തരം ചിത്രങ്ങള്‍ എനിക്ക് സംതൃപ്തി നല്‍കുന്നുണ്ടെങ്കിലും നടന് നിര്‍മാതാവിനോടും പ്രതിബദ്ധതയുണ്ട്. അതോടെ റിസ്‌ക് ഇല്ലാത്ത ആളുകള്‍ കാണുന്ന സിനിമ ചെയ്യണമെന്ന് തീരുമാനിച്ചു. കുറച്ച് കൂടി സുരക്ഷിതമായ ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം പരീക്ഷണ ചിത്രം ചെയ്യും. സിനിമയ്ക്കായി കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാണെന്നും ആസിഫലി പറഞ്ഞു. സഭ്യമായ സിനിമയാണ് തന്റേതെന്നും ഇത്തരം ചിത്രങ്ങള്‍ക്ക് സ്വീകാര്യതയുണ്ടെന്നും സംവിധായകന്‍ ജിസ് ജോയ് പറഞ്ഞു.

OTHER SECTIONS