അജിത് പവാറിന്റെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നത്, ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്‌നമില്ലന്ന് ശരദ് പവാര്‍

By Sooraj Surendran .24 11 2019

imran-azhar

 

 

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അജിത് പവാറിന്റെ ട്വീറ്റുകൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി ശരദ് പവാറിന്റെ ട്വീറ്റ്. അജിത് പവാറിന്റെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് പവാര്‍ പ്രതികരിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്‌നമില്ലെന്നും ശരദ് പവാര്‍ പ്രതികരിച്ചു. മാത്രമല്ല അജിത് പവാറിന്റെ നിലവിലെ പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുമെന്നും, മോശം കാഴ്ചപ്പാട് സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താന്‍ എന്‍സിപിയിലാണെന്നും എന്നും എന്‍സിപിയില്‍ ആയിരിക്കുമെന്നും അജിത് പവാർ ട്വിറ്ററിൽ കുറിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്ക്കരണവുമായി ബന്ധപ്പെട്ട് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും സംയുക്തമാ ഹർജിയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. നാളെ എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു.

 

OTHER SECTIONS