താൻ സുരക്ഷിതൻ: ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ മലപ്പുറം സ്വദേശി അജ്മലിന്റെ സന്ദേശം

By Sooraj Surendran .21 07 2019

imran-azhar

 

 

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലുള്ള മലപ്പുറം വണ്ടൂർ സ്വദേശി അജ്മലിന്റെ സന്ദേശം പുറത്ത്. താൻ സുരക്ഷിതനാണെന്നും ഉടൻ തന്നെ മടങ്ങിയെത്തുമെന്നുമാണ് സന്ദേശത്തിലുള്ളത്. സുഹൃത്തുക്കൾക്കാണ് അജ്മൽ സന്ദേശം അയച്ചത്. ഗുരുവായൂർ സ്വദേശി റെജിൻ, കാസർഗോഡ് ബേക്കൽ സ്വദേശി പ്രജീഷ് എന്നിവരും കപ്പലിൽ കുടുങ്ങിയിരിക്കുകയാണ്. ഇറാനിൽ നിന്ന് 3 ലക്ഷം ടൺ ക്രൂഡ് ഓയിൽ ലോഡ് ചെയ്ത് മെയ് 13 ന് ഫുജൈറയിൽ നിന്നും പുറപ്പെട്ട സൂപ്പർ ടാങ്കർ വിഭാഗത്തിൽ പെട്ട കപ്പലാണ് ബ്രിട്ടൻ പിടിച്ചെടുത്തത്. റോയൽ നേവി കമാൻഡോസ് കപ്പൽ പിടിച്ചെടുത്ത് നാവികരെ തടവിലാക്കിയത്. ഇതിനെതിരെ ബ്രിട്ടന്റെ കപ്പൽ ഇറാനും പിടിച്ചെടുത്തു. ഈ കപ്പലിലും മൂന്ന് മലയാളികൾ കുടുങ്ങിയിരിക്കുകയാണ്.

OTHER SECTIONS