കര്‍ണാടക ഗവര്‍ണറായ വാജുഭായ് വാലയുടേത് ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണ് ; എ.കെ. ആന്റണി

By Ambily chandrasekharan.17 May, 2018

imran-azhar

 

ന്യൂഡല്‍ഹി: കര്‍ണാടക ഗവര്‍ണറായ വാജുഭായ് വാലയുടേത് ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ.കെ. ആന്റണി രംഗത്ത് എത്തിയിരിക്കുന്നു.കൂടാതെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് യെദിയൂരപ്പയെ വിളിച്ച ഗവര്‍ണറുടെ നടപടി അപലപനീയമാണെന്നും,ഇതിനു പുറമെ സാമാന്യ മര്യാദ പോലും ഗവര്‍ണര്‍ പാലിച്ചില്ലെന്നും, ഗവര്‍ണറുടെ നടപടിക്കെതിരായി കോണ്‍ഗ്രസ്സ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.കോണ്‍ഗ്രസ്സ്, ജെഡിഎസ് സഖ്യം 117 പേരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്കു നല്‍കിയിരുന്നു. എന്നാല്‍ 104 പേരുടെ പിന്തുണയുള്ള യെദിയൂരപ്പയെയാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി വിളിച്ചിരിക്കുന്നത്. മാത്രമല്ല, വോട്ടര്‍മാരുടെ പിന്തുണയും കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യത്തിനുണ്ടെന്നും,ഇതിനുപുറമെ ഇത്തവണ 36 ശതമാനം വോട്ടാണ് ബിജെപിക്കു ലഭിച്ചതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS