പ്രതിരോധ മന്ത്രിയായിരിക്കുമ്പോള്‍ മൂന്നുതവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ടെന്ന് എ.കെ. ആന്റണി

By online desk.20 04 2019

imran-azhar

 

 

തിരുവനന്തപുരം: സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പേരില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് എകെ ആന്റണി. പ്രതിരോധ മന്ത്രിയായിരിക്കുമ്പോള്‍ മൂന്ന് തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ടെന്നും അത് വിളിച്ച് പറഞ്ഞ് നടക്കാറില്ലെന്നും എകെ ആന്റണി പറഞ്ഞു. ഇങ്ങോട്ട് അടിച്ചാല്‍ അങ്ങോട്ടും അതിശക്തമായി അടിക്കും. അത് കഴിഞ്ഞാല്‍ പട്ടാളക്കാരെ കൊണ്ട് തന്നെ പറയിപ്പിക്കും. അതല്ലാതെ പ്രധാനമന്ത്രി വന്ന് പറയുന്ന പതിവില്ലെന്നും എകെ ആന്റണി പറഞ്ഞു. സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കിനെ പ്രധാനമന്ത്രി ആയുധമാക്കുകയാണെന്നും എകെ ആന്റണി ആരോപിച്ചു. അഞ്ച് വര്‍ഷമായി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ് നരേന്ദ്ര മോദിയെന്നും എകെ ആന്റണി കുറ്റപ്പെടുത്തി. അമിതാഭ് ബച്ചന്‍, മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരേക്കാള്‍ ഒക്കെ മികച്ച നടനാണ് നരേന്ദ്ര മോദിയെന്നും എകെ ആന്റണി കുറ്റപ്പെടുത്തി.

OTHER SECTIONS