കടിഞ്ഞാണ്‍ ആന്റണിക്ക്‌

By online desk.15 01 2019

imran-azhar


തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ എ.കെ. ആന്റണി ഏറ്റെടുക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. അതിനു മുന്നോടിയായാണ് രണ്ടുമാസം മുമ്പ് എ.കെ. ആന്റണിയുടെ നിര്‍ദ്ദേശാനുസരണം കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ നിയമിച്ചത്. കാലങ്ങളായി പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പുകളുടെ അതിപ്രസരം കാരണം ഒരു കാര്യത്തിലും തീരുമാനമെടുക്കാനാകാത്ത അവസ്ഥയാണ് കേരളത്തിലെന്ന വിലയിരുത്തലുണ്ടായിരുന്നു. അതിനു കടിഞ്ഞാണിടുകയെന്ന ലക്ഷ്യവും എ.കെ. ആന്റണിയുടെ വരവിനു പിന്നിലുണ്ട്. ഇരു ഗ്രൂപ്പുകളെയും ഒരുമിച്ചു നിര്‍ത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് എഐസിസി ലക്ഷ്യമിടുന്നത്.

 

2004ല്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജി വച്ച അദ്ദേഹം കുറേ കാലമായി കേരളത്തിലെ സംഘടന കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം കുറവായിരുന്നു. പാര്‍ട്ടിയെ ഗ്രൂപ്പുകളുടെ അതിപ്രസരത്തില്‍ നിന്നും രക്ഷിക്കുക എന്നതായിരുന്നു ആന്റണിയുടെ ലക്ഷ്യമെങ്കിലും പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മുല്ലപ്പള്ളിക്ക് കഴിയാത്ത അവസ്ഥയായി. പലപ്പോഴും പുനഃസംഘടനയ്ക്ക് മുല്ലപ്പള്ളി ശ്രമിച്ചപ്പോഴും എ, ഐ നേതാക്കള്‍ എതിര്‍ക്കുകയായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും തന്റെ കൈയില്‍ നില്‍ക്കില്ലെന്നു കണ്ട മുല്ലപ്പള്ളി രാമചന്ദ്രനാണ് എഐസിസി അധ്യക്ഷനോട് ആന്റണിയുടെ സാന്നിധ്യം കേരളത്തില്‍ വേണമെന്ന് അറിയിച്ചത്. ചിലര്‍ ഇപ്പോഴേ സ്വയംപ്രഖ്യാപിത സ്ഥാനാര്‍ത്ഥികളായി രംഗത്തെത്തിയിട്ടുണ്ടെന്നും ഗ്രൂപ്പുകള്‍ക്ക് അതീതനായ ആന്റണി കേരളത്തിലേക്കെത്തിയാല്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് അയവു വരുമെന്നുമാണ് മുല്ലപ്പള്ളി രാഹുലിനെ അറിയിച്ചത്. എഐസിസി മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുത്തതോടെ ആന്റണിയെ കേരളത്തിലേക്ക് അയക്കുകയായിരുന്നു.

 

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ആന്റണിയെ മുില്‍നിര്‍ത്തി നേരിടാനാണ് എഐസിസി തീരുമാനം.നിലവില്‍ പാര്‍ട്ടിയുടെ പോഷക സംഘടനകളുടെ പരിപാടികളില്‍ സജീവ സാിധ്യമാണ് എ.കെ. ആന്റണി. പാര്‍ട്ടിയുടെ താഴെത്തട്ടില്‍ നിന്നാണ് ആന്റണിയുടെ പ്രവര്‍ത്തനം. അതിനു വേണ്ടിയാണ് പോഷക സംഘടന പരിപാടികളില്‍ അദ്ദേഹം നിറസാന്നിധ്യമാകുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോള്‍ കര്‍ണാടകയുടെ ചുമതലയാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. രമേശ് ചെിത്തലയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതിനു പിന്നാലെയായിരുന്നു ഇത്. പാര്‍ട്ടിയെ ഉടച്ചു വാര്‍ക്കുന്നതിനു മുന്നോടിയായാണ് ഉമ്മന്‍ ചാണ്ടിക്ക് മറ്റൊരു സംസ്ഥാനത്തിന്റെ ചുമതല നല്‍കിയത്. എ.കെ. ആന്റണിക്ക് കേരളത്തിലേക്കു വരുന്നതിനുള്ള വഴി തുറക്കുകയായരുന്നു അതിലൂടെ. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെിത്തലയുടെ പ്രവര്‍ത്തനം പരാജയമാണ്. അതിനു പുറമെ ശബരിമല വിഷയത്തോടെ ചില നേതാക്കള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ചേക്കേറുകയും ചെയ്തു. ഇതൊഴിവാക്കാന്‍ മുല്ലപ്പള്ളിയെക്കൊണ്ട് ഒറ്റയ്ക്കു സാധിക്കില്ലെന്നു മനസിലാക്കിയാണ് ആന്റണി കേരളത്തില്‍ സജീവ സാന്നിധ്യമാകുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പുവരെയെങ്കിലും കേരളത്തില്‍ നില്‍ക്കണമെന്നാണ് എഐസിസി ആന്റണിക്കു നല്‍കിയ നിര്‍ദ്ദേശം.

 

OTHER SECTIONS