ബന്ധുനിയമനം ; പി.കെ.ഫിറോസിന്റെ ആരോപണത്തെ തള്ളി മന്ത്രി എ.കെ.ബാലന്‍

By uthara .11 02 2019

imran-azhar

 

കോഴിക്കോട്: ബന്ധുനിയമനം നടത്തി എന്ന ആരോപണം ഉയർത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിന്റെ ആരോപണം തള്ളി മന്ത്രി എ.കെ.ബാലന്‍. സ്‌പെഷല്‍ റൂള്‍സിന്റെ അടിസ്ഥാനത്തിലാണ് നിയനം നടത്തിയത് എന്നുംച ട്ടം 10 പ്രകാരം കൊടുത്ത പ്രൊട്ടക്ഷന്‍ പ്രകാരമാണ് സ്ഥിരപെടുത്തിയത് എന്നും എ.കെ.ബാലന്‍ പറഞ്ഞു .കിർത്താഡ്സിൽ എ.കെ ബാലന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷനെ സ്ഥിരപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉള്ള ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ് എന്നും എ.കെ.ബാലന്‍ വ്യക്തമാക്കി .

OTHER SECTIONS