വീട് നഷ്ടപ്പെട്ടവർക്ക് 95,000 രൂപ സർക്കാർ ധനസഹായം: എ.കെ.ബാലൻ

By BINDU PP.11 Aug, 2018

imran-azhar

 

പാലക്കാട്ട്: ജില്ലയിൽ മഴക്കെടുതിയിൽപ്പെട്ടവർക്ക് സഹായവുമായി സർക്കാർ. വീട് നഷ്ടപ്പെട്ടവർക്ക് 95,000 രൂപ സർക്കാർ ധനസഹായമായി നൽകുമെന്ന് മന്ത്രി എ.കെ.ബാലൻ അറിയിച്ചു. ഒപ്പം, ജനങ്ങൾക്ക് നഷ്ടപ്പെട്ട സുപ്രധാന രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് സൗജന്യമായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ സർക്കാർ തലത്തിൽ ആലോചനകൾ പൂർ‌ത്തിയാകുന്ന മുറയ്ക്ക് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

OTHER SECTIONS