മി ടൂ ആരോപണം; എം ജെ അക്ബർ രാജിവെച്ചു

By Sooraj Surendran.17 10 2018

imran-azhar

 

 

ന്യൂ ഡൽഹി: മി ടൂ ആരോപണങ്ങളെ തുടർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബർ രാജിവെച്ചു. നിരവധി പേരാണ് അക്ബറിനെതിരെ ആരോപണങ്ങളുമായി രംഗത്ത്. വന്നത് 12ൽ അധികം വനിതാ മാധ്യമപ്രവർത്തകരാണ് അക്ബറിനെതിരെ രൂക്ഷ വിമർശനങ്ങൾ മാധ്യമ പ്രവർത്തകർ ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലും അക്ബർ രാജി വെക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ വിമർശനങ്ങളും പരാതികളും വര്ധിച്ചുവന്ന സാഹചര്യത്തിലാണ് അക്ബർ മന്ത്രിസ്ഥാനം രാജിവെച്ചത്. എന്നിവരാണ് അക്ബറിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിന്നിരുന്നത്. ആരോപണ വിധേയനായ അക്ബറിനെ കേന്ദ്രസർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ശിവസേന അക്ബർ മന്ത്രി പദവിയിൽ തുടരുന്നതിൽ ശക്തമായി എതിർത്തുകൊണ്ട് മുന്നോട്ട് വന്നിരുന്നു. അക്ബർ രാജിവെക്കുന്നതിന് നിർണായകമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാണ്.

 

അതേസമയം മന്ത്രിസഭയിൽ നിന്നും രാജിവെച്ച അക്ബർ തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും, തനിക്കെതിരായി വനിതാ മാധ്യമ പ്രവർത്തകർ ഉന്നയിച്ചത് അടിസ്ഥാന രഹിതമായ ആരോപണങ്ങളുമാണെന്ന് അക്ബർ ആരോപിച്ചു. രാജി വെക്കുന്നതിന് മുൻപ് പ്രമുഖ ഇംഗ്ലിഷ് പത്രങ്ങളിൽ പ്രവർത്തിച്ചിരുന്ന പ്രിയ രമണിക്കെതിരെ മാനനഷ്ടത്തിന് പട്യാല ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കേസ് നൽകിയിരുന്നു. ഏറ്റവുമൊടുവിൽ അക്ബറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത് തുഷിത പട്ടേൽ ആണ്.

 

മാത്രമല്ല അക്ബറിനെ മന്ത്രി സ്ഥാനത്ത് നിന്നും രാജിവെപ്പിക്കണമെന്ന ആവശ്യവുമായി നെറ്റ്‌വർക്ക് ഓഫ് വുമണ്‍ ഇൻ മീഡിയ ഇൻ ഇന്ത്യ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. മന്ത്രി എന്തു നിയമനടപടികളിലേക്കു നീങ്ങിയാലും മന്ത്രിസ്ഥാനത്തു തുടരുന്നത് ശരിയല്ലെന്നും, മന്ത്രയെന്ന നിലയിൽ തനിക്കെതിരെ ഉണ്ടാകുന്ന നടപടികളെ ഭേദിക്കാൻ അക്ബറിന് സാധിക്കുമെന്നും ഇവർ പറഞ്ഞു. കേന്ദ്ര സർക്കാരിലെയും ബിജെപിയിലെയും മുതിർന്ന നേതാക്കൾ എതിരായതോടെ അക്ബറിനു രാജിവയ്ക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു.

OTHER SECTIONS