എകെജി സെന്റര്‍ ആക്രമണം; പ്രതിയുടെ ഷൂസ് കണ്ടെത്തിയെന്ന് സൂചന, യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറിയെ ചോദ്യം ചെയ്യും

By priya.25 09 2022

imran-azhar

 

തിരുവനന്തപുരം: എകെജി സെന്ററിന് നേരം പടക്കമെറിഞ്ഞ കേസില്‍ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ആക്രമണം നടത്തിയ സമയത്ത് പ്രതിയായ ജിതിന്‍ ഉപയോഗിച്ചിരുന്ന ഷൂസ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയെന്നാണ് സൂചന.

 

കേസിലെ പ്രതിയായ ജിതിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുവരുകയാണ്.എകെജി സെന്റര്‍ ആക്രമിക്കാന്‍ സ്‌കൂട്ടറും സ്‌ഫോടക വസ്തുവും ശേഖരിച്ചതില്‍ ഗൂഡാലോചനയുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. ഇതേ തുടര്‍ന്നാണ് സുഹൈല്‍ ഷാജഹാനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രിയെ ആക്രമിച്ച കേസിലും സുഹൈലിനെ ചോദ്യം ചെയ്യാന്‍ രണ്ടു പ്രാവശ്യം പൊലീസ് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല.


മുഖ്യമന്ത്രിക്കെതിരെ ആക്രണമുണ്ടായ വിമാനത്തില്‍ സുഹൈലും യാത്ര ചെയ്തിരുന്നു. സുഹൈലിന്റെ ഫോണ്‍ വിശദാംശങ്ങളെടുത്തപ്പോഴാണ് ജിതിനുമായുള്ള അടുപ്പം വ്യക്തമായത്. ഇതും എകെജി സെന്‍ര്‍ ആക്രണത്തിലെ പ്രതിയിലേക്കുള്ള അന്വേഷണത്തിന് കാരണമായി.ജിതിന്‍ ഉപയോഗിച്ചതായി ക്രൈം ബ്രാഞ്ച് പറയുന്ന സ്‌കൂട്ടറും ടീ ഷട്ടും ഇതേവരെ കണ്ടെത്തിയിട്ടില്ല.

 

ജിതിനുമായി കഴക്കൂട്ടം-കുളത്തൂര്‍ ഭാഗങ്ങളില്‍ ഇന്നലെ ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു.ഇതിനിടെ ആക്രമണ സമയത്ത് ഉപയോഗിച്ച് ഷൂസ് കണ്ടെത്തിയെന്ന സൂചനയുണ്ട്. തെളിവെടുപ്പിന്റെയും അന്വേഷണത്തിന്റെയും ഒരു വിവരങ്ങളും പുറത്തുപോകരുതെന്ന് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

പ്രതിയിലേക്ക് എത്തിയ വഴിയെക്കുറിച്ച് അന്വേഷണ സംഘം നല്‍കിയ വിവരങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാനും രാഷ്ട്രീയമായ വിവാദങ്ങള്‍ക്കും ഇടയായതോടെയാണ് നിര്‍ദ്ദേശം.അതേസമയം ജിതിന് സ്‌കൂട്ടറെത്തിച്ച പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകെയ ചോദ്യം ചെയ്തിട്ടില്ല. ഇവരും ചോദ്യം ചെയ്യുന്നതിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം.

 

പക്ഷെ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും കുറ്റുപത്രം സമര്‍പ്പിക്കുമ്പോള്‍ ആക്ഷേപങ്ങള്‍ക്ക് മറുപടിയുണ്ടാകുമെന്നാണ് പൊലീസ് പറയുന്നു. ജിതിന്‍ന്റെ കസ്റ്റഡി നാളെ അവസാനിക്കും. 

 

 

OTHER SECTIONS