അക്ഷയ ലോട്ടറി നറുക്കെടുപ്പ്; ഭാ​ഗ്യശാലിയെ അറിയാൻ മണിക്കൂറുകൾ മാത്രം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ കെ 627 ലോട്ടറി നറുക്കെടുപ്പ് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കും.ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്.

author-image
Greeshma Rakesh
New Update
അക്ഷയ ലോട്ടറി നറുക്കെടുപ്പ്; ഭാ​ഗ്യശാലിയെ അറിയാൻ മണിക്കൂറുകൾ മാത്രം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ കെ 627 ലോട്ടറി നറുക്കെടുപ്പ് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കും.ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. എല്ലാ ഞായറാഴ്ചകളിലുമാണ് അക്ഷയ എ കെ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.

ഒന്നാം സമ്മാനം നേടുന്നയാൾക്ക് 70 ലക്ഷം രൂപയും, രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപ, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും.40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന് വില. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com, https://www.keralalotteryresult.net എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

അക്ഷയ ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. ഒരു മാസത്തിനുള്ളിലാണ് ഇവ കൈമാറേണ്ടതുള്ളത്.

kerala result akshaya lottery