അൽ എയ്‌നിൽ കഞ്ചാവ് കൃഷി; രണ്ട് പ്രവാസികൾ അറസ്റ്റിൽ

By Chithra.14 07 2019

imran-azhar

 

അബുദാബി : ഫാമിൽ അനധികൃതമായി കഞ്ചാവ് വളർത്തിയതിന് രണ്ട് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരും ഏഷ്യാക്കാരാണെന്ന് പോലീസ് അറിയിച്ചു. എന്നാൽ ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല.

 

അൽ എയ്‌നിലെ ഫാർമിലാണ് രണ്ട് പേരും ചേർന്ന് കഞ്ചാവ് കൃഷി ചെയ്തത്. ഇരുവർക്കും കഞ്ചാവ് വളർത്തലും മയക്കുമരുന്ന് കടത്തിലും പങ്കുണ്ടെന്ന് പൊലീസിന് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണത്തിന് എത്തിയത്. ഇടപാടുകാർ ഫെർമിൽ വന്ന് ലഹരിവസ്തുക്കൾ വാങ്ങിപ്പോകുന്നു എന്ന വിവരമാണ് പൊലീസിന് കിട്ടിയത്.

 

ഇടപാടുകാർക്ക് ഇവിടെ നിന്ന് ലഹരിവസ്തുക്കൾ ലഭിക്കുമായിരുന്നു. യുവാക്കൾ ഒരുപാട് പേർ ഇവിടെ വരാറുണ്ടായിരുന്നു എന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥിരം ഉപഭോക്താക്കളുടെ പേരും വിവരങ്ങളും പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

 

പ്രോസിക്യൂഷൻ അനുമതി ലഭിച്ച് ഇന്നലെയായിരുന്നു പോലീസ് സംഘം ഫാം റെയ്ഡ് ചെയ്തത്. അറസ്റ്റ് ചെയ്ത രണ്ട് ഏഷ്യാക്കാരും അവിടെ തന്നെ ഉണ്ടായിരുന്നതിനാൽ ഇരുവരെയും കൈയുടനെ പിടികൂടാൻ പറ്റി.

OTHER SECTIONS