ആലപ്പുഴ ബൈപാസ് ഉദ്ഘാടനം, മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കി കേന്ദ്രം

By sisira.24 01 2021

imran-azhar

 


ഈ വരുന്ന 28-ന് നടക്കാനിരിക്കുന്ന ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ നിന്ന് ജില്ലയിലെ മന്ത്രിമാരേയും എംപിമാരേയും കേന്ദ്രം ഒഴിവാക്കി.

 

മന്ത്രി തോമസ് ഐസക്, പി തിലോത്തമൻ, എംപി മാരായ എ.എം ആരിഫ്, കെ.സി വേണുഗോപാൽ എന്നിവരുടെ പേരാണ് കേന്ദ്രം ഒഴിവാക്കിയത്.

 

എന്നാൽ, ഇവരെ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തണമെന്ന് കാട്ടി സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

 

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസ് നാടിന് സമർപ്പിക്കുന്നത്.

OTHER SECTIONS