കുട്ടനാട്ടിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി മധ്യവയസ്കൻ്റെ ആത്മഹത്യ ഭീഷണി

By Vidyalekshmi.22 09 2021

imran-azhar

 


ആലപ്പുഴ: രാമങ്കരിയിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി മധ്യവയസ്കൻ്റെ ആത്മഹത്യ ഭീഷണി. രാമങ്കരി സ്വദേശി റിബിലിയാണ് ആത്മഹത്യ ഭീഷണിയുമായി ടാങ്കിന് മുകളിൽ കയറിയത്.

 

ഇന്ന് പുരൽച്ചെയോടെയാണ് റിബിലി കേരളാ വാട്ടർ അതോറിറ്റിയുടെ വാട്ടർ ടാങ്കിന് മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്.കുടുംബ തർക്കത്തൽ പരിഹാരം ആവശ്യപ്പെട്ടാണ് ഇയാളുടെ ഭീഷണി.

 

മകളെ കാണാൻ സമ്മതിക്കണമെന്നാണ് റിബിലിയുടെ ആവശ്യം. നാട്ടുകാരും പൊലീസും അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും വിഷയത്തിൽ ഉറപ്പ് വേണമെന്നാണ് റിബിലിയുടെ നിലപാട്.

 

OTHER SECTIONS