ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പനയുമായി സംസ്ഥാനം; എട്ട് ദിവസം കൊണ്ട് വിറ്റത് 487 കോടിയുടെ മദ്യം

By mathew.12 09 2019

imran-azhar

 

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ബവ്‌റിജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് മാത്രം എട്ട് ദിവസം കൊണ്ട് മലയാളികള്‍ 487 കോടി രൂപയുടെ മദ്യമാണ് കുടിച്ചു തീര്‍ത്തത് . കഴിഞ്ഞ തവണത്തേതിനെക്കാള്‍ 30 കോടി രൂപയുടെ മദ്യമാണ് അധികം വിറ്റത്. ഇരിങ്ങാലക്കുട ബവ്‌റിജസ് ഔട്ട്‌ലെറ്റാണ് ഇത്തവണയും ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്.

ഉത്രാട ദിനത്തില്‍ മാത്രം സംസ്ഥാനത്താകെ വിറ്റത് 90.32 കോടിയുടെ മദ്യം. എന്നാല്‍, ഇരിങ്ങാലക്കുട ബവ്‌റിജസ് ഔട്ട്‌ലെറ്റില്‍ കഴിഞ്ഞ വര്‍ഷം ഒരു കോടി 22 ലക്ഷം രൂപയുടെ മദ്യം വിറ്റ സ്ഥാനത്ത് ഇത്തവണ അത് ഒരു കോടി നാല്‍പ്പത്തി നാലായിരമായി കുറഞ്ഞു.

ആലപ്പുഴ കോടതി ജംക്ഷനിലെ ബവ്‌റിജസ് ഔട്ട്‌ലെറ്റാണ് ഈ വര്‍ഷം മദ്യവില്‍പനയില്‍ രണ്ടാം സ്ഥാനത്ത്. തൊണ്ണൂറ്റി മൂന്നു ലക്ഷത്തി അന്‍പത്തിയെണ്ണായിരം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. 2018ല്‍ ഓണക്കാലത്തെ എട്ട് ദിവസം കൊണ്ട് 457 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്.

OTHER SECTIONS