അ​ൾ​ജീ​രി​യ​യി​ൽ പ്ര​സി​ഡ​ന്‍റി​നെ​തി​രേ പ്ര​തി​ഷേ​ധം വീ​ണ്ടും ശക്തം

By uthara.30 03 2019

imran-azhar

അൾജിയേഴ്സ്:  അൾജീരിയയിൽ പ്രസിഡന്‍റ് അബ്ദുള്‍അസീസ് ബൂത്ഫ്ലിക്കയെ പുറത്താക്കണമെന്നാവശ്യമുയർത്തി കൊണ്ട് നടത്തുന്ന പ്രക്ഷോഭം  ശക്തമാകുന്നു . പതിനായിരക്കണക്കിനു പേർ  വിവിധ നഗരങ്ങളിൽ . വെള്ളിയാഴ്ച  പ്രതിഷേധറാലിയിൽ പങ്കെടുക്കുകയുണ്ടായി .

 

പോലീസ് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കണ്ണീർ വാതകം പ്രയോഗം  നടത്തുകയും ചെയ്തു . പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്  വീണ്ടും  പ്രസിഡന്‍റ് തെരെഞ്ഞെടുപ്പില്‍  മത്സരിക്കുമെന്ന് ബൂത്ഫ്ലിക്ക പ്രഖ്യാപിച്ച  സാഹചര്യത്തിലാണ് . അള്‍ജീരിയന്‍ ജനത നിലവിൽ തൊഴിലില്ലായ്മയിലും അഴിമതിയിലും അസ്വസ്ഥരാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അബ്ദുള്‍അസീസ് ബൂത്ഫ്ലിക്കയുടെ . 20 വര്‍ഷത്തെ ഭരണത്തില്‍ അസംതൃപ്തരാണ്.

OTHER SECTIONS