മുതിർന്ന പൗരന്മാർക്ക് തിളങ്ങാൻ സുവർണാവസരം; അലൈവ് ഗോൾഡൻ ഫെസ്റ്റ് 26 മുതൽ

By Sooraj Surendran.22 09 2019

imran-azhar

 

 

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്ക് തിളങ്ങാൻ സുവർണാവസരമൊരുക്കി ഇന്ത്യയിലെ ആദ്യ ഏജിംഗ് സൊലൂഷൻസ് കമ്പനിയായ അലൈവ് ഗോൾഡൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് സെപ്റ്റംബർ 26 മുതൽ 28 വരെയാണ് അലൈവ് ഗോൾഡൻ ഫെസ്റ്റ് നടക്കുക. ഫെസ്റ്റിലെ വിജയികൾക്ക് ലോക വയോജന ദിനമായ ഒക്ടോബർ 1 ന് പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. വളരെ വിപുലമായി നടത്തുന്ന ഫെസ്റ്റിൽ പാട്ട്, സുഡോക്കൂ, ബാഡ്മിന്റൻ, ചെസ്സ്, ക്യാരംസ്, കഥാ രചന, പെയിന്റിംഗ് തുടങ്ങിയ മത്സര ഇനങ്ങളും ഉണ്ടാകും. ഇതിന് പുറമെ അലൈവ് ഗോൾഡൻ കപ്പിൾ മത്സരവും ഉണ്ടാകും. മുതിർന്ന പൗരന്മാരുടെ പങ്കാളിത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് അലൈവ് ഈ ത്രിദിന ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

 

OTHER SECTIONS