കനത്ത മഴ: കാസർഗോഡ് റെഡ് അലേർട്ട്, ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

By Sooraj Surendran .22 07 2019

imran-azhar

 

 

കാസർഗോഡ്: കനത്ത മഴയെ തുടർന്ന് കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഡോ.ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു. ആംഗനവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ചൊവ്വാഴ്ചത്തെ അവധി ബാധകമാണെന്ന് കളക്ടർ വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ചയും കാസർഗോഡ് സ്‌കൂളുകൾക്ക് കളക്ടർ അവധി നൽകിയിരുന്നു. കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ 12 വീടുകൾ തകർന്നു. 115 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് നാശം സംഭവിച്ചു. കനത്ത മഴയിൽ സംസ്ഥാന വ്യാപകമായി വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്.

OTHER SECTIONS