അലോക് വർമ്മയ്ക്ക് സ്ഥാനമാറ്റം: ഹോം ​ഗാ​ർ​ഡ് ഡ‍​യ​റ​ക്ടറായി ചുമതലയേറ്റു

By Sooraj Surendran .10 01 2019

imran-azhar

 

 

ന്യൂ ഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും പുറത്താക്കിയ അലോക് വർമ്മയെ ഫയർ സർവീസ്, സിവിൽ ഡിഫൻസ് ആന്‍റ് ഹോം ഗാർഡ്സിന്‍റെ ഡയ റക്ടർ ജനറലായി നിയമിച്ചു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നടന്ന യോഗത്തിലാണ് സിബിഐയുടെ തലപ്പത്ത് നിന്നും അലോക് വർമ്മയെ മാറ്റാൻ തീരുമാനമുണ്ടായത്. കോൺഗ്രസ് കക്ഷിനേതാവ് മല്ലികാർജുൻ ഖർഗെ, ജഡ്ജി എ.കെ.സിക്രി എന്നിവർ പങ്കെടുത്ത യോഗത്തിൽ അലോക് വർമയ്ക്കെതിരായ ആരോപണങ്ങളുടെയും, കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് സിബിഐ തലപ്പത്ത് നിന്നും അലോക് വർമ്മയെ പുറത്താക്കിയത്. അലോക് വർമ്മക്ക് പകരം ഇടക്കാല ഡയറക്ടായിരുന്ന എം. നാഗേശ്വര റാവുവിനെ നിയമിക്കുമെന്നാണ് സൂചന.

OTHER SECTIONS