തൃശ്ശൂര്‍ ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഏഴ് പേർ അറസ്റ്റിൽ

By സൂരജ് സുരേന്ദ്രൻ .26 02 2021

imran-azhar

 

 

ആളൂർ: തൃശ്ശൂര്‍ ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

 

വി.ആര്‍.പുരം സ്വദേശികളായ മോനപ്പിള്ളി വീട്ടില്‍ അരുണ്‍ (28), കുളങ്ങര വീട്ടില്‍ വിഷ്ണു (20), ഐനിക്കാടന്‍ വീട്ടില്‍ അനീഷ് (30), വെള്ളാഞ്ചിറ പാറപറമ്പില്‍ മിഥുന്‍ (30), ആളൂര്‍ സ്വദേശികളായ അരിക്കാട്ട് വീട്ടില്‍ ഡെല്‍വിന്‍ (26), നെടിയകാലായി ജോബന്‍ (38), മനക്കുളങ്ങര പറമ്പില്‍ നസീര്‍ (52) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്.പി. ജി.പൂങ്കുഴലി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

 

പ്രതികൾക്കെതിരെ പോലീസ് പോക്സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

 

പെൺകുട്ടിയെ പ്രതികൾ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വിവരം.

 

കേസിൽ ഉൾപ്പെട്ട നിരവധി പേർ ഒളിവിലാണ്. ഇവർക്കായി പോലീസ് വലവിരിച്ചു.

 

OTHER SECTIONS