നവരാത്രി ആഘോഷങ്ങള്‍ക്ക് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മൂന്ന് ലക്ഷം രൂപ അനുവദിച്ചു

By Sarath Surendran.17 10 2018

imran-azhar

 


തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒക്ടോബര്‍ 21 ന് നടക്കുന്ന നവരാത്രി ഉത്സവത്തിന് വേണ്ടി ടൂറിസം മന്ത്രാലയത്തില്‍ നിന്ന് മൂന്നു ലക്ഷം രൂപ കേന്ദ്ര ടൂറിസം സഹമന്ത്രി (സ്വതന്ത്ര ചുമതല) അല്‍ഫോണ്‍സ് കണ്ണന്താനം അനുവദിച്ചു.

 

'തിരുവിതാംകൂര്‍ നവരാത്രി ഉത്സവ ട്രസ്റ്റിനാണ്' ഈ തുക കൈമാറുക. 222 വര്‍ഷമായി തിരുവിതാംകൂറില്‍ നവരാത്രി ഉത്സവം വിവിധ ചടങ്ങുകളോടു കൂടി ആഘോഷപൂര്‍വം കൊണ്ടാടിവരികയാണ്.

 

തിരുവനന്തപുരത്തെ നവരാത്രി ഉത്സവം ആരംഭിക്കുന്നത് പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് സരസ്വതി ദേവിയുടെ വിഗ്രഹം എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ഘോഷയാത്രയോടെയാണ്. ഉത്സവ ദിവസം വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തുന്ന ഘോഷയാത്രയെ തിരുവിതാംകൂര്‍ രാജകുടുംബം സ്വീകരിക്കുകയും പൂജകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.

 

 

 

 

OTHER SECTIONS