ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം: വിചാരണ പൂര്‍ത്തിയായി, ശനിയാഴ് വിധി

ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ദാരുണമായി കൊലപ്പെടുത്തിയ കേസിന്റെ അതിവേഗ വിചാരണ പൂര്‍ത്തിയായി.

author-image
Web Desk
New Update
ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം: വിചാരണ പൂര്‍ത്തിയായി, ശനിയാഴ് വിധി

കൊച്ചി: ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ദാരുണമായി കൊലപ്പെടുത്തിയ കേസിന്റെ അതിവേഗ വിചാരണ പൂര്‍ത്തിയായി. ശനിയാഴ്ച വിധി പറയുന്നു. എറണാകുളം പോക്‌സോ കോടതിയാണ് 15 ദിവസം കൊണ്ട് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിത്.

കേസില്‍ ആകെ 45 സാക്ഷികളെയാണ് വിസ്തരിച്ചത്. 10 തൊണ്ടി മുതലുകളും 95 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകള്‍ അഞ്ചുവയസുകാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കാണാതായ കുട്ടിയെ പിന്നീട് ആലുവ മാര്‍ക്കറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേ പ്രതി അസ്ഫാക് ആലം പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങളും ലഭിച്ചതോടെയാണ് പ്രതി പിടിയിലായത്. ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷമാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയത്.

 

police kerala police court aluva murder case keala