ആ​ലു​വയിൽ ക​ന​ത്ത സു​ര​ക്ഷ​യി​ല്‍ ബ​ലി​ത​ര്‍​പ്പ​ണം

By BINDU PP.11 Aug, 2018

imran-azhar

 ആലുവ: പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ കര്‍ക്കടക വാവ് ബലിതര്‍പ്പണം മണപ്പുറത്തെ ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്കു മാറ്റി. ബലിതര്‍പ്പണത്തിനായി എത്തുന്ന ഭക്തജനങ്ങള്‍ക്ക് ശിവരാത്രി മണപ്പുറത്ത് തോട്ടക്കാട്ടുകര-മണപ്പുറം റോഡിന്‍റെ ഇരുവശങ്ങളിലാണ് ബലിത്തറകള്‍ സജജീകരിച്ചത്. സാധാരണയായി മണപ്പുറത്തെ താത്ക്കാലിക ക്ഷേത്രപരിസരത്താണ് ബലിത്തറകള്‍ ഒരുക്കി ചടങ്ങുകള്‍ നടന്നിരുന്നത്. അതിന് ശേഷം പെരിയാറില്‍ മുങ്ങുകയാണ് ചെയ്യാറ്.കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഇത് സാധ്യമാകില്ല. അതിനാലാണ് മണപ്പുറത്തേക്ക് ഇറങ്ങുന്ന പടവുകളിലാണ് തര്‍പ്പണത്തിനെത്തിയവര്‍ മുങ്ങുന്നത്. വെള്ളം മുകളിലെ പടവുകളില്‍ നിന്ന് താഴേയ്ക്കിറങ്ങിയതും മഴയില്ലാത്തതും ബലിതര്‍പ്പണത്തിന് ഗുണകരമായി. ബലിതര്‍പ്പണം മുടങ്ങാതിരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എല്ലാ മുന്‍ ഒരുക്കങ്ങളും നടത്തിയിരുന്നു. പോലീസ്, ഫയര്‍ഫോഴ്സ്, ദുരന്തനിവാരണസേന, തീരസംരക്ഷണ സേനയടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ബലിതര്‍പ്പണം നടക്കുന്നത്. ദിവസങ്ങളായി മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടയിലാണ്.

OTHER SECTIONS