പശുക്കടത്ത് കൊലപാതകം: തല്ലിക്കൊന്ന യുവാവിനെ ആശുപത്രിയിലേക്ക് എത്തിക്കാൻ വൈകി;പോലീസ് നടത്തിയ കാര്യങ്ങളിൽ ദുരൂഹത

By BINDU PP .23 Jul, 2018

imran-azhar

 

 


ന്യൂ ഡൽഹി :പശുക്കടത്ത് നടത്തിയതിനെതിരെ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ പോലീസ് നടത്തിയ കാര്യങ്ങളിൽ ദുരൂഹത. മർദ്ദനമേറ്റ യുവാവിനെ 6 കിലോമീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ മൂന്ന് മണിക്കൂർ സമയമെടുത്ത സംഭവത്തിൽ പോലീസിനെതിരെ കടുത്ത വിമർശനം. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും റക്ബര്‍ ഖാന്‍ മരിച്ചു.ഗുരുതരമായി പരിക്കേറ്റ റക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം പൊലീസ് പ്രഥമ പരിഗണന നല്‍കിയത് ഇയാളില്‍ നിന്ന് കണ്ടെടുത്ത രണ്ട് പശുക്കളെ ഗോശാലയില്‍ എത്തിക്കുന്നതിനായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. റക്ബറിനെ ആശുപത്രിയിലെത്തിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സംഭവസ്ഥലത്ത് നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള ജെയിന്‍ ശുദ്ധ സാഗര്‍ ഗോശാലയിലേക്ക് പശുക്കളെ പൊലീസ് മാറ്റിയെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു .വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മുപ്പത്തിയൊന്നുകാരനായ റക്ബര്‍ ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നത്. ( ശനിയാഴ്ച 12.15am ) . 12.45 ഓടെയാണ് ഗോരക്ഷ നേതാവ് കിഷോര്‍ ശര്‍മ രാംഘഡ് പൊലീസിനെ വിവരമറിയിക്കുന്നത്. 1.05 ഓടെ പൊലീസ് സംഭവസ്ഥലത്തേക്ക് എത്തുകയും കിഷോര്‍ ശര്‍മ അവരെ അനുഗമിക്കുകയും ചെയ്തു. റക്ബര്‍ ഖാനെ ആള്‍ക്കൂട്ടം മൃതപ്രാണനാക്കി ഇട്ടിരിക്കുന്ന സ്ഥലം ശര്‍മയ്ക്ക് അറിയാമായിരുന്നിട്ടും 1.15 ഓടെയാണ് ഇയാളെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചത്.റക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് വൈകിയത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും അല്‍വാര്‍ എസ്പി രാജേന്ദ്ര സിംഗ് വ്യക്തമാക്കി.

 

OTHER SECTIONS