അമരിന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

By Vidyalekshmi.18 09 2021

imran-azharചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അമരിന്ദർ സിങ് രാജിവച്ചു.ശനിയാഴ്ച വൈകിട്ട് 4.30ന് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി.രാവിലെ കോൺ‌ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അമരിന്ദർ സന്ദർശിച്ചു.

 

കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനു മുൻപാണ് അമരിന്ദറിന്റെ നാടകീയ നീക്കം.നിരന്തരമായി അവഹേളനം നേരിടുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

 


അമരിന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് 50 കോൺഗ്രസ് എംഎൽഎമാർ ഹൈക്കമാൻഡിനു കത്തെഴുതിയിരുന്നു. ഇത്തരത്തിലുള്ള അപമാനം ഇനി സഹിക്കാനാവില്ലെന്ന് അമരിന്ദർ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു.

 

 

OTHER SECTIONS