പൗളീഞ്ഞോ പൗലീനോ ഇനി ആമസോൺ മഴക്കാടുകളുടെ രക്തസാക്ഷി

By Chithra.03 11 2019

imran-azhar

 

ആമസോൺ മഴക്കാടുകളിൽ വ്യാപകമായി നാശനഷ്ടം വരുത്തുന്നവർക്കെതിരെ നിന്ന് പോരാടിയ പൗളീഞ്ഞോ പൗലീനോയെ വെടിവെച്ച് കൊലപ്പെടുത്തി. മഴക്കാടുകളിലെ മരംവെട്ട് ഖനന മാഫിയയാണ് പൗലീനോയെ കൊലപ്പെടുത്തിയത്.

 

മഴക്കാടുകൾ കത്തിക്കുന്നതിനെതിരെ രൂപീകരിച്ച ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ് എന്ന സംഘടനയിലെ അംഗമായിരുന്നു പൗലീനോ. മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ആധാരമായ മഴക്കാടുകളെ നശിപ്പിക്കനായി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെ കൂട്ട് നിന്നപ്പോഴായിരുന്നു പോരാടാനായി പൗലീനോ മുന്നോട്ട് വന്നത്.

 

വെറും 20 വയസ്സ് മാത്രം പ്രായമുള്ള പൗലീനോ പക്ഷേ പ്രായത്തിനുമപ്പുറം പക്വത കാണിച്ചിരുന്നു. ഇരുപതിനായിരത്തോളം വരുന്ന ബ്രസീലിലെ പ്രാചീന ഗോത്ര വംശത്തിന്റെ പ്രതിനിധിയായിരുന്നു പൗലീനോ. മരംവെട്ടുകാർ മാരകമായി തീവെച്ച് നശിപ്പിച്ച ആമസോൺ മഴക്കാടുകളിലെ തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും പൗലീനോയുടെ ഗാർഡിയൻസ് ഓഫ് ഫോറസ്റ്റാണ്. പൗലീനോയ്‌ക്കൊപ്പം മറ്റൊരാൾക്ക് കൂടി വെടിയേറ്റു.

OTHER SECTIONS