കുടിവെള്ളം മുടക്കി അമ്പലംമുക്കിൽ വീണ്ടും പൈപ്പ്പൊട്ടൽ

By Chithra.11 11 2019

imran-azhar

 

തിരുവനന്തപുരം : തലസ്ഥാനത്തെ കുടിവെള്ളം തടസ്സപ്പെടുത്തി അമ്പലമുക്കിൽ വീണ്ടും പൈപ്പ് പൊട്ടി. ഇതോടെ ശുദ്ധജല വിതരണം മുടങ്ങിയിരിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പാണ് രാവിലെ പൊട്ടിയത്.

 

പേരൂർക്കട, അമ്പലമുക്ക്, കവടിയാർ, പട്ടം, കേശവദാസപുരം, കഴക്കൂട്ടം ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നിർത്തി വെച്ചിരിക്കുകയാണ്.പ്രവൃത്തി ദിനമായ ഇന്ന് രാവിലെ തന്നെ കുടിവെള്ളം തടസ്സപ്പെട്ടതിനാൽ മിക്ക ഗൃഹങ്ങളിലെ ദിനചര്യ തെറ്റാണ് സാധ്യത കൂടുതൽ. സ്‌കൂളുകളിലും ഓഫീസുകളിലും പോകേണ്ടവർക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു ഈ പൈപ്പ്പൊട്ടൽ.

 

കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അമ്പലമുക്കിലെ പൈപ്പ് പൊട്ടുന്നത്. സ്ഥിരമായി വാട്ടർ അതോറിറ്റിയുടെ പൈപ്പ്പൊട്ടൽ ഉണ്ടായി തലസ്ഥാനത്തെ കുടിവെള്ളം മുട്ടിക്കുന്നത് തുടർക്കഥയാവുകയാണ് ഇപ്പോൾ.

OTHER SECTIONS