നീതി ലഭിച്ചില്ലെന്ന് അമീറുള്‍ ഇസ്ളാം

By praveen prasannan.15 Dec, 2017

imran-azhar


കൊച്ചി: ജിഷ കേസില്‍ തനിക്ക് നീതി കിട്ടിയില്ലെന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ളാം. കേസില്‍ കോടതി വിധി കേട്ട ശേഷം ജയിലിലേക്ക് പോകവെയായിരുന്നു അമീറുളിന്‍റെ പ്രതികരണം.

കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നു. തനിക്ക് ഒന്നുമറിയില്ല. എന്തിനാണ് കേസില്‍ കുടുക്കിയതെന്നും അറിയില്ലെന്ന് ജയിലിലേക്ക് പോകവെ അമീറുള്‍ പ്രതികരിച്ചു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ വിധി പ്രസ്താവിച്ചത്. പ്രതി സമൂഹത്തിലേക്ക് തിരിച്ച് വരുന്നത് ഭീഷണിയാണെന്ന് കോടതി വിലയിരുത്തി.

അസാം സ്വദേശിയാണ് അമീറുള്‍ ഇസ്ളാം. വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അമീറുളിന്‍റെ അഭിഭാഷകന്‍ ബി എ ആളൂര്‍ പറഞ്ഞു.

OTHER SECTIONS