മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും അമേരിക്ക പിന്‍മാറി

By Kavitha J.20 Jun, 2018

imran-azhar

ന്യൂയോര്‍ക്ക്: ഐക്യ രാഷ്ട്ര സഭ ഇസ്രയേലിനോട് പുലര്‍ത്തുന്ന ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ച് യു.എസ്. മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് പിന്മാറി. അമേരിക്ക, മനുഷ്യാവകാശ കൗണ്‍സിലിന് മാറ്റങ്ങള്‍ വരുത്താനായി നിരവധി ശുപാര്‍ശകള്‍ കൊണ്ടു വന്നെങ്കിലും അവയൊന്നും തന്നെ അംഗീകരിക്കപ്പെട്ടില്ലന്ന് നിക്കി ഹേലി ആരോപിച്ചു. ക്യൂബ, വെനസ്വേല തുടങ്ങിയ രാജ്യങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുമ്പോള്‍ ഐക്യരാഷ്ട്ര സഭ അമേരിക്കക്കെതിരെയാണ് കൂടുതലും നടപടി എടുക്കുന്നതെന്ന് ഹേലി കുറ്റപ്പെടുത്തി. മനുഷ്യാവകാശങ്ങളെ പരിഹസിക്കുന്ന സന്നദ്ധ സംഘടനകളുടെ ഭാഗമാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 


അഭയാര്‍ഥി കുട്ടികളെ മാതാപിതാക്കളില്‍നിന്നു വേര്‍പിരിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടി കഴിഞ്ഞ ദിവസങ്ങളില്‍ യുഎന്‍ വിമര്‍ശിച്ചിരുന്നു. ഇതും യു.എസ്. പിന്‍മാറ്റത്തിന് വഴി തെളിച്ചു. അമേരിക്കയുടെ പിന്‍മാറ്റം നിരാശാജനകമാണെന്നും, യു.എസ് മനുഷ്യാവകാശ കൗണ്‍സിലില്‍ തുടരണമെന്നാണ് യു.എന്നിന്റെ താത്പര്യമെന്നും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.