യുക്രൈന് ആയുധങ്ങള്‍ നല്‍കാന്‍ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി അമേരിക്ക

By priya.08 08 2022

imran-azhar

 

യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക തീരുമാനിച്ചു. തിങ്കളാഴ്ച ഒരു ബില്ല്യണ്‍ യുഎസ് ഡോളറിന്റെ പാക്കേജ് പ്രഖ്യാപിക്കും. ഇതോടെ അമേരിക്ക യുക്രൈന് നല്‍കുന്ന സഹായം 8.8 ബില്ല്യണ്‍ ഡോളറായി ഉയരും. ഇതുവരെ പ്രഖ്യാപിച്ചതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണിത്.

 

നല്‍കുന്നവയില്‍ കൂടുതലും ദീര്‍ഘദൂര ആയുധങ്ങളായിരിക്കും ഉണ്ടാവുക. മിലിട്ടറി പരിരക്ഷയുള്ള 50 ആംബുലന്‍സുകളും പാക്കേജിലുണ്ട്.

 

 

OTHER SECTIONS