കശ്മീര്‍; ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്ന് അമേരിക്ക

By mathew.24 08 2019

imran-azharവാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാല്‍ മാത്രം കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്ന് അമേരിക്ക. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടപെടുമെന്ന് നേരത്തെ ട്രംപ് പ്രസ്താവിച്ചിരുന്നു. പ്രശ്‌നത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ നിലപാട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടും പ്രസിഡന്റ് ട്രംപ് പറഞ്ഞത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഇതിന് സാഹചര്യമുണ്ടാകണമെന്നതാണ് അമേരിക്കയുടെ താത്പര്യമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു.

 

OTHER SECTIONS