മൂന്നിടങ്ങളില്‍ പാഴ്‌സല്‍ ബോംബ് പൊട്ടിത്തെറിച്ചു; ഒരു മരണം

By Amritha AU.13 Mar, 2018

imran-azhar


വാഷിംഗ്ടണ്‍: അമേരിക്കയിലെ മൂന്നിടങ്ങളില്‍ പാഴ്‌സല്‍ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. ടെക്‌സസിലെ മൂന്ന് സ്ഥലങ്ങളിലായുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊട്ടിത്തെറിയില്‍ 17വയസുകാരനാണ് കൊല്ലപ്പെട്ടത്.

പൊതികള്‍ തുറന്നു നോക്കുന്നതിനിടെയാണ് മൂന്ന് സ്‌ഫോടനങ്ങളും ഉണ്ടായത്. കൗമാരക്കാരനു പുറമേ 40ഉം 75ഉം വയസ് പ്രായമുള്ള സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. വംശീയ ആക്രമണമാണ് നടന്നതെന്ന് സംശയമുണ്ടെന്നും ഇവ മൂന്നും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

OTHER SECTIONS