കാഷ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിന് പിന്തുണയുമായി യുഎസ്

By Sooraj Surendran.20 08 2019

imran-azhar

 

 

ന്യൂ ഡൽഹി: ജമ്മു കാഷ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിന് പിന്തുണയുമായി അമേരിക്ക. കാഷ്മീർ വിഷയത്തിൽ അമേരിക്ക ഇടപെടില്ലെന്നു മാർക്ക് എസ്പർ അറിയിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറാണ് ഇന്ത്യക്ക് പിന്തുണ അറിയിച്ചത്. 370–ാം വകുപ്പ് സംബന്ധിച്ച പ്രശ്നം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ജമ്മുകശ്മീർ ജനതയുടെ സാമ്പത്തിക വികസനും ഉന്നമനവും ലക്ഷ്യമിട്ടാണ് നടപടിയെന്നും എസ്പർ അഭിപ്രായപ്പെട്ടു. കാഷ്മീർ വിഷയത്തിൽ യുഎസിന്റെ നിലപാടിനെ രാജ്‌നാഥ് സിംഗ് പ്രകീർത്തിച്ചു. ഫോൺ സംഭാഷണത്തിൽ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങളെ കുറിച്ചും രാജ്‌നാഥ് സിംഗ് ഉന്നയിച്ചു.

 

OTHER SECTIONS