കോവിഡ് ബാധിച്ച് മരിച്ച പൗരന്മാരുടെ ഓര്‍മ്മയ്ക്കായി അമേരിക്കന്‍ പതാക പകുതി താഴ്ത്തിക്കെട്ടും

By online desk .22 05 2020

imran-azhar

 

 

വാഷിങ്ടണ്‍: കോവിഡ് ബാധിച്ച് മരിച്ച പൗരന്മാരോടുള്ള ആദര സൂചകമായി അമേരിക്കന്‍ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മൂന്ന് ദിവസത്തേക്കാണ് ഈ നടപടി. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉയര്‍ത്തിയിട്ടുള്ള അമേരിക്കന്‍ പതാക അടുത്ത മൂന്നുദിവസത്തേക്ക് പാതി താഴ്ത്തി കെട്ടണമെന്നാണ് ട്രംപ് നിര്‍ദേശം നല്‍ക്കിയത്.


രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത പുരുഷ, വനിത സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നതിന് വേണ്ടി അമേരിക്കന്‍ പതാക പകുതി താഴ്ത്തുമെന്ന് മറ്റൊരു ട്വീറ്റില്‍ ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വരുന്ന തിങ്കളാഴ്ചയച്ച രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച് മരണമടഞ്ഞ അമേരിക്കന്‍ സൈനികര്‍ക്ക് വേണ്ടിയുള്ള ഓര്‍മ ദിവസമാണ്. ലോകത്ത് ഏറ്റവുമധികം ആളുകളില്‍ കോവിഡ് ബാധിച്ചത് അമേരിക്കയിലാണ്. 15 ലക്ഷത്തിനുമുകളിലാണ് ഇതിന്റെ കണക്ക്. ദിനം പ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്നലെ മാത്രം 25,574 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

OTHER SECTIONS