പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ ക്രി​സ് കോ​ർ​നെ​ൽ ജീ​വ​നൊ​ടു​ക്കി

By BINDU PP.19 May, 2017

imran-azhar

 

 

വാഷിംഗ്ടണ്‍: പ്രശസ്ത അമേരിക്കൻ ഗായകൻ ക്രിസ് കോർനെൽ(52) ജീവനൊടുക്കി. ബുധനാഴ്ച വൈകുന്നേരം ഡെട്രോയോറ്റിലെ ഹോട്ടൽ മുറിക്കുള്ളിൽ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫോക്സ് തിയേറ്ററിൽ സ്വന്തം ബാൻഡായ സൗണ്ട്ഗാർഡനൊപ്പം നടത്തിയ സംഗീത പരിപാടിക്ക് ശേഷമായിരുന്നു കോർനെൽ ജീവനൊടുക്കിയത്. 1984ൽ രൂപീകരിച്ച സൗണ്ട്ഗാർഡൻ ബാൻഡിന്‍റെ പ്രധാന ഗായകനായിരുന്ന കോർനെൽ സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ബോണ്ട് ചിത്രമായ കാസിനോ റോയലിലെ "യു നോ മൈ നെയിം' എന്ന ടൈറ്റിൽ സോംഗ് കോർനെലിനെ യുകെയിൽ ഏറെ പ്രശസ്തനാക്കിയിരുന്നു. 2001ൽ ഓഡിയോ സ്ലെവ് എന്ന റോക്ക് ബാൻഡിനൊപ്പം ചേർന്ന കോർനെൽ അവർക്കൊപ്പം മൂന്നു ആൽബങ്ങളും പുറത്തിറക്കി.