കർഷകരുടെ പ്രശ്നങ്ങൾ പരിശോധിക്കും, ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ

By Web Desk.28 11 2020

imran-azhar

 

 

ന്യൂ ഡൽഹി: കർഷകരുമായി എപ്പോൾ വേണമെങ്കിലും തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിഷേധക്കാർ സർക്കാർ നിർദേശിക്കുന്ന സ്ഥലത്തേക്ക് മാറാൻ സന്നദ്ധരായാൽ ഡിസംബർ മൂന്നിന് മുൻപ് ചർച്ചകൾ നടക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. എന്നാൽ പോലീസ് അനുവദിച്ച നിരംകാരി മൈതാനത്തേക്ക് പോകാതെ ഡൽഹി അതിർത്തികളിൽ പ്രക്ഷോഭം കടുപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.

 

കർഷകരുടെ എല്ലാവിധ പ്രശ്നങ്ങളും പരിശോധിക്കാനും, വേണ്ട നടപടി കൈക്കൊള്ളാനും സർക്കാർ സുസന്നദ്ധരാണെന്നും അമിത് ഷാ വ്യക്തമാക്കി. ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് ഇവര്‍.

 

OTHER SECTIONS