ശിവസേനയുമായി മുഖ്യമന്ത്രി പദം പങ്കുവയ്ക്കാനാകില്ല: തുറന്നടിച്ച് അമിത് ഷാ

By Sooraj Surendran .14 11 2019

imran-azhar

 

 

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുമായി മുഖ്യമന്ത്രി പദം പങ്കുവയ്ക്കാനാകില്ലെന്ന് തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം ശിവസേനയും എന്‍സിപിയും പങ്കിടുകയും, ഉപമുഖ്യമന്ത്രിസ്ഥാനം അഞ്ച് വര്‍ഷവും കോണ്‍ഗ്രസിന് നൽകുമെന്ന ധാരണയാണ് അമിത് ഷാ പിൻവലിച്ചതായി പറയുന്നത്. "സഖ്യം വിജയിച്ചാൽ മഹാരാഷ്്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രി എന്ന് തിരഞ്ഞെടുപ്പിനു മുൻപുതന്നെ ഞാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി തവണ പറഞ്ഞിട്ടുണ്ട്. അന്ന് ആരും അതിന് എതിരു പറഞ്ഞിട്ടില്ല. ഇപ്പോഴിതാ അവർ പുതിയ ആവശ്യങ്ങൾ മുന്നോട്ടു വയ്ക്കുന്നു. അത് ഞങ്ങൾക്ക് സ്വീകാര്യമല്ല" അമിത് ഷാ പ്രതികരിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിനോടു യോജിപ്പില്ലെന്നും അമിത്ഷാ പറഞ്ഞു. ശിവസേന സഖ്യം വിട്ടതിനെ അമിത് ഷാ അപലപിക്കുകയും ചെയ്തു.

 

OTHER SECTIONS