നാഗാലാൻഡ് വെടിവയ്പ്: സ്ഥിതി നിയന്ത്രണ വിധേയം; അന്വേഷണത്തിന് പ്രത്യേക സംഘം: അമിത് ഷാ

By vidya.06 12 2021

imran-azhar

 

ന്യൂഡൽഹി: നാഗാലാൻഡിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട് സ്ഥിതി നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതേസമയം അമിത് ഷായുടെ മറുപടി തൃപ്തികരമല്ലെന്നു പ്രതിപക്ഷം ആരോപിച്ചു.

 

അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിക്കുമെന്നും ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽ‌കുമെന്നും അമിത് ഷാ പാർലമെന്റിൽ അറിയിച്ചു. തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽനിന്ന് ഇറങ്ങിപ്പോയി.

 

14 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേന്ദ്രസർക്കാരിന് ഖേദമുണ്ടെന്നും അമിത് ഷാ ലോക്സഭയിൽ അറിയിച്ചു.ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെവച്ച് സംഭവം അന്വേഷിക്കണമെന്ന് കോൺഗ്രസ് അംഗം മനീഷ് തിവാരി ആവശ്യപ്പെട്ടു.

 

OTHER SECTIONS