അമിത് ഷാ കോവിഡ് മുക്തനായി ; വീട്ടിൽ നിരീക്ഷണത്തിൽ തുടരും

By online desk .14 08 2020

imran-azhar

 


ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാ കോവിഡ് മുക്തനായി. ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റിൽ ആണ് നെഗറ്റീവ് ആയതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം ഡോക്ടറുടെ നിർദേശപ്രകാരം കുറച്ചു ദിവസം കൂടി വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു. തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കെല്ലാം നന്ദിയെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. നേരത്തെ അദ്ദേഹം കോവിഡ് മുക്തനായെന്ന് ബി ജെ പി എം പി മനോജ് തിവാരി ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. എന്നാൽ ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ട്വീറ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് മൂന്നിനാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്

OTHER SECTIONS