ഗീത ഗോപിനാഥിനെക്കുറിച്ചുള്ള ബച്ചന്റെ പരാമര്‍ശം, സ്ത്രീവിരുദ്ധമെന്ന്‌ സോഷ്യല്‍മീഡിയ

By sisira.22 01 2021

imran-azhar

 


കോന്‍ബഗേന ക്രോര്‍പതിയില്‍ അമിതാഭ് ബച്ചന്‍ അന്താരാഷ്ര നാണയനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായ ഗീത ഗോപിനാഥിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരേ സമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. സ്ത്രീവിരുദ്ധമാണ് ബച്ചന്റെ പരാമർശമെന്നാണ് വിമര്‍ശനമുയരുന്നത്.

 

ചിത്രത്തില്‍ കാണുന്ന സാമ്പത്തിക വിദഗ്ധ ഏതു സംഘടനയുടെ ചീഫ് ഇക്കണോമിസ്റ്റാണെന്നതായിരുന്നു മത്സരാര്‍ഥിയോടുള്ള ചോദ്യം. അതോടൊപ്പം ഗീത ഗോപിനാഥിന്റെ ചിത്രവും നാലു ഓപ്ഷനുകളും പങ്കുവെച്ചു.

 

സ്‌ക്രീനില്‍ ഗീത ഗോപിനാഥിന്റെ ചിത്രം തെളിയുേമ്പാള്‍ 'അവളുടെ മുഖം വളരെ മനോഹരമാണ്... അതിനാല്‍ ഒരിക്കലും അവളെ സാമ്പത്തികരംഗവുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കില്ല' എന്നാണ് ബച്ചന്‍ പറഞ്ഞത്.

 


തന്നെക്കുറിച്ച് അമിതാഭ് ബച്ചന്‍ പറയുന്ന ഭാഗങ്ങള്‍ ഗീത തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞത്. താന്‍ ബച്ചന്റെ ആരാധികയാണെന്നും തനിക്ക് ഇത് സ്‌പെഷലാണെന്നുമാണ് ഗീത കുറിച്ചത്.

OTHER SECTIONS