റഫാൽ: കോൺഗ്രസിന്റെ കുപ്രചരണങ്ങൾ പൊളിഞ്ഞെന്ന് അമിത് ഷാ

By Sooraj Surendran .14 12 2018

imran-azhar

 

 

ന്യൂ ഡൽഹി: റഫാൽ കരാറുമായി ബന്ധപ്പെട്ട് കോൺഗ്രസ് ബിജെപിക്കെതിരെ ആരോപിക്കുന്ന കുപ്രചരണങ്ങൾ നിസംശയം പൊളിഞ്ഞുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും, കോൺഗ്രസിന്റെ ഇത്തരം ആരോപണങ്ങൾ സുപ്രീംകോടതി വിധിയിൽ തകർന്നടിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു. ബിജെപിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ ഉറവിടം കണ്ടെത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. എന്തൊക്കെ നുണ പ്രചരണങ്ങൾ നടത്തിയാലും സത്യം വിജയിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കോൺഗ്രസ് ആർക്കുവേണ്ടിയാണ് ബിജെപിയെ ബലിയാടാക്കാൻ ശ്രമിച്ചതെന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

OTHER SECTIONS