ഗാന്ധിനഗറിൽ അമിത് ഷായുടെ ഭൂരിപക്ഷം അഞ്ചര ലക്ഷം കടന്നു

By ബിന്ദു.23 05 2019

imran-azhar

 

 


ഗാന്ധിനഗറിൽ അമിത് ഷായുടെ ഭൂരിപക്ഷം അഞ്ചര ലക്ഷം കടന്നു.വോട്ടെണ്ണല്‍ തുടങ്ങിയ വേളയില്‍ തന്നെ അമിത് ഷാ ലീഡ് നിലനിര്‍ത്തിയിരുന്നു. അത് താഴോട്ട് പോയതുമില്ല. തുടര്‍ച്ചയായി മുന്നേറി രണ്ടു ലക്ഷം കഴിഞ്ഞു. വോട്ടെണ്ണല്‍ തുടരുകയും ചെയ്യുന്നു. ഇനിയും കൂടുമെന്നര്‍ഥം.ഗാന്ധി നഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. സിജെ ചൗദയാണ്. ഇദ്ദേഹത്തിന് വേണ്ടത്ര തിളങ്ങാന്‍ പോലും സാധിച്ചില്ല. ഗുജറാത്തില്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നത് അമിത് ഷാക്ക് എത്ര ഭൂരിപക്ഷം ലഭിക്കും എന്നതാണ്. കാരണം അദ്ദേഹം ആദ്യമായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.എല്‍കെ അദ്വാനിയുടെ മണ്ഡലമായിരുന്നു ഗാന്ധി നഗര്‍. കഴിഞ്ഞ ആറ് തവണ അദ്ദേഹം ലോക്‌സഭയിലെത്തിയത് ഇവിടെ നിന്നാണ്. 1991 മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും ഗാന്ധി നഗറില്‍ നിന്ന് അദ്വാനിയാണ് ജയിച്ചത്. ഇത്തവണയും അദ്ദേഹം ഇവിടെ മല്‍സരിക്കുമെന്നാണ് കരുതിയത്.

OTHER SECTIONS