രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കു​ക: മോദിയെ പിന്തുണച്ച് അമിത് ഷാ

By BINDU PP .21 Jul, 2018

imran-azhar

 

 


ന്യൂഡൽഹി: നാലു വർഷംകൊണ്ട് രാജ്യത്തെ കർഷകരെ മുന്പന്തിയിലേക്ക് എത്തിക്കുന്നതിനായി കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് അമിത് ഷാ. നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം മുന്നോട്ട് വച്ച ആരോപണങ്ങൾ തള്ളിയാണ് ഇത്തരത്തിലുള്ള തീരുമാനവുമായി അമിത് ഷാ രംഗത്ത് വന്നിരിക്കുന്നത്. 2022-നു മുന്പ് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന സർക്കാരിന്‍റെ ലക്ഷ്യം അടിവരയിടുന്നതാണ് കാർഷിക മേഖലയിൽ മോദി സർക്കാർ വരുത്തിയ മാറ്റങ്ങൾ. ഇതിനായുള്ള അടിസ്ഥാനസൗകര്യങ്ങൾ നിലവിൽ മേഖല കൈവരിച്ചുകഴിഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം കാർഷികമേലഖ അവഗണിക്കപ്പെടുകയായിരുന്നു. എന്നാൽ കഴിഞ്ഞ 10-15 വർഷങ്ങൾക്കിടെ വിവിധ മേഖലകളിൽനിന്ന് ആശാവഹമായ സംഭാവനകളുണ്ടാകുന്നുണ്ട്- അമിത് ഷാ പറഞ്ഞു.

OTHER SECTIONS