കരിപ്പൂരിലുണ്ടായത് മംഗലാപുരം മോഡൽ വിമാനാപകടം; തലനാരിഴയ്ക്ക് തെന്നിമാറിയത് വൻ ദുരന്തം

By Sooraj Surendran.07 08 2020

imran-azhar

 

 

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായത് മംഗലാപുരം വിമാനത്താവളത്തിന് സമാനമായ അപകടം. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ദുബായിൽ നിന്നും കോഴിക്കോട് എത്തിയ എയർ ഇന്ത്യയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേബിൾടോപ്പ് റൺവെ ആണ് വിമാനത്താവളത്തിലുള്ളത്. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറുകയായിരുന്നു. കരിപ്പൂരിലുണ്ടായത് ക്രാഷ് ലാന്‍ഡിങ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗലാപുരും ദുരന്തത്തിന് സമാനമായ രീതിയില്‍ തീപ്പിടുത്തമുണ്ടാവാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.

 

വർഷങ്ങൾക്ക് മുൻപ് മംഗലാപുരത്തുണ്ടായ വിമാന ദുരന്തമാണ് ഈ അവസരത്തിൽ നാം ഓർക്കേണ്ടത്. മെയ് 21 ന് രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് 812 വിമാനം മംഗലാപുരം ബജ്പെ വിമാന താവളത്തിലെ റണ്‍വേയുടെ അറ്റത്തുള്ള സിഗ്‌നല്‍ തൂണില്‍ ഇടിച്ചു ചിറകൊടിഞ്ഞു സമീപത്തെ കൊക്കയിലേക്കു വീണു കത്തിയമരുകയായിരുന്നു. വിമാനത്തില്‍ 160 യാത്രികരും 6 വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. അതില്‍ 158 പേരും വെന്തുമരിച്ചു. എട്ട് പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. മംഗലാപുരം വിമാനദുരന്തത്തിന് പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോഴും ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരില്‍ പലര്‍ക്കും നഷ്ട പരിഹാരം ഇനിയും ലഭ്യമായിട്ടില്ല.

 

OTHER SECTIONS