ആനന്ദ് പട്‌വർധന്റെ ഹ്രസ്വചിത്രം ഇന്ന് തിരുവനന്തപുരത്ത് പ്രദർശിപ്പിക്കും

By Sooraj Surendran .26 06 2019

imran-azhar

 

 

ആനന്ദ് പട്‌വർധന്റെ ഹ്രസ്വചിത്രം ഇന്ന് തിരുവനന്തപുരത്ത് പ്രദർശിപ്പിക്കും. 'വിവേക്' എന്ന ഡോക്യൂമെന്ററിയുടെ പ്രമേയം വൈകാരിക സ്വഭാവമുള്ളതാണെന്നും ചിത്രം ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ചിരുന്നു. കേന്ദ്രസർക്കാർ നടപടിക്കെതിരെ ചലച്ചിത്ര അക്കാദമിയും ആനന്ദ് പട്‌വർദ്ധനും ഹൈക്കോടതിയെ സമീപിക്കുകയും, പ്രദർശനാനുമതി നേടിയെടുക്കുകയുമായിരുന്നു. രാവിലെ 9.30ന് കൈരളി തീയറ്ററിലാണ് ചിത്രത്തിൻറെ പ്രദർശനം. ഹ്രസ്വചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രദർശന വേളയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ പോലീസ് നടപടിയുണ്ടാകുമെന്നും കോടതി നിർദേശിച്ചു.

OTHER SECTIONS