ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ സുഹൃത്ത് ജിജുവിനെ വൈറ്റിലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By Sooraj Surendran.23 07 2021

imran-azhar

 

 

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്സ് കുമാരിയുടെ സുഹൃത്ത് ജിജുവിനെ വൈറ്റിലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

 

ജിജു തിരുവനന്തപുരം സ്വദേശിയാണ്. അനന്യയുടെ മരണത്തിന് ശേഷം ജിജു വൈറ്റിലയിലുള്ള തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.

 

അനന്യയുടെ മരണത്തെ തുടര്‍ന്ന് വലിയ രീതിയിലുളള മാനസിക സംഘര്‍ഷത്തിലായിരുന്നു ജിജുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

 

അനന്യ മരിച്ച ദിവസവും ജിജു അനന്യക്കൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്നു.

 

സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹ പരിശോധന ഉള്‍പ്പടെയുളള നടപടികള്‍ നടത്തുകയാണ്.

 

സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

OTHER SECTIONS