'സ്വകാര്യ ഭാഗങ്ങളിലെ മുറിവ് ഉണങ്ങിയിരുന്നില്ല'; അനന്യയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലീസിന് കൈമാറി

By സൂരജ് സുരേന്ദ്രന്‍.24 07 2021

imran-azhar

 

 

കൊച്ചി: കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിന് കൈമാറി.

 

ഒരു വർഷം മുൻപ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്ന് സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടായ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

 

പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുമായി അന്വേഷണ സംഘം സംസാരിക്കും. ചികിത്സ പിഴവ് ഉൾപ്പെടെയുള്ള വാദങ്ങളിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണിത്.

 

അതേസമയം അനന്യയുടെ മരണം ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

ശാസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് അനന്യ മനസികസമ്മർദ്ദത്തിലായിരുന്നുവെന്നും പോലീസിന് വ്യക്തമായി.

 

അനന്യയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം പങ്കാളി ജിജുവും കൊച്ചിയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തിരുന്നു.

 

ഈ രണ്ട് മരണങ്ങളിലും സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും പലകോണിൽ നിന്നും ഉയർന്നിട്ടുമുണ്ട്.

 

OTHER SECTIONS