കഞ്ചാവ് കിട്ടുമോ? ആര്യന്റെ ചോദ്യത്തിന് ശരിയാക്കാമെന്ന് അനന്യ; എൻസിബിയുടെ കണ്ടെത്തലുകൾ നിഷേധിച്ച് അനന്യ പാണ്ഡെ

By സൂരജ് സുരേന്ദ്രന്‍.22 10 2021

imran-azhar

 

 

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ബോളിവുഡ് നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്തു. ആര്യൻ ഖാന് മയക്കുമരുന്ന് എത്തിച്ചു നൽകിയത് അനന്യയാണെന്ന ആരോപണങ്ങളെല്ലാം താരം നിഷേധിച്ചു.

 

അതേസമയം കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യൻ ചോദിക്കുമ്പോൾ, ശരിയാക്കാം എന്നാണ് അനന്യ പറയുന്നതെന്നും വാട്സ്ആപ്പ് ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എൻസിബി ഉദ്യോഗസ്ഥർ പറയുന്നു.

 

മയക്കുമരുന്ന് ഇടപാടുകാരുടെ നമ്പർ നൽകി ആര്യനെ അനന്യ സഹായിച്ചതായും എൻസിബി പറയുന്നു. നിരോധിത ലഹരിപദാർഥങ്ങൾ ആര്യന് എത്തിച്ചു നൽകിയതിന് അനന്യക്കെതിരെ തെളിവുകൾ ലഭിച്ചിട്ടില്ല.

 

അതേസമയം കേസിലെ നിർണായക കണ്ണിയായ അനന്യയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകളും എൻസിബി ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല.

 

എന്നാൽ മയക്കുമരുന്ന് വിതരണം സംബന്ധിച്ച ചാറ്റുകൾ അനന്യ നിഷേധിച്ചതായി എഎൻഐയുടെ റിപ്പോർട്ടിൽ പറയുന്നു.

 

മയക്കുമരുന്ന് ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അനന്യ പറഞ്ഞതായും എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

OTHER SECTIONS